Thursday, June 28, 2012
IT - STD X Class Notes (Updated with English Version)
ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.
മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പോസ്റ്റുകള്‍ തയ്യാറാക്കേണ്ട് ആവശ്യമായി വന്നിരിക്കുന്നു. മാത്രമല്ല ഗണിതപഠനവുമായി ബന്ധപ്പെട്ട വിഭവങ്ങളും അനിവാര്യമാണ്. പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള മൂല്യനിര്‍ണ്ണയരീതികളും മാറിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . പത്തുമാര്‍ക്കിന്റെ തിയറി ചോദ്യങ്ങള്‍ സിസ്റ്റം തന്നെ ജനറേറ്റ്ചെയ്തുതരുന്നവയായിരിക്കുമത്രേ. അത്തരം ചോദ്യങ്ങളാവട്ടെ ഓബ്ജറ്റീവ് തരവുമായിരിക്കും .എന്നാല്‍ കമ്പ്യൂട്ടര്‍ലാബില്‍ നടക്കുന്ന പ്രായോഗീകപരിശീലനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത് . അതോടൊപ്പം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനും ഐസിടി ആര്‍.പിയുമായ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ക്ലാസ് നോട്ടുകളും ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.
Monday, January 30, 2012
SSLC തീവ്ര പരിശീലനം
കേരളത്തിലെ വിവിധ ബ്ലോഗുകളിലും വിദ്യാഭ്യാസ സൈറ്റുകളിലും പബ്ലിഷ് ചെയ്യുന്ന SSLC അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും മോഡല്‍ പരീക്ഷകളും ഉത്തരങ്ങളും ഇവിടെ ഒത്തുചേരുന്നു. എല്ലാ കൂട്ടുകാരും ഡൌണ്‍ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.
MATHEMATICS
(Prepared By Satheesan. M, Parali HS)
സോഷ്യല്‍ സയന്‍സ്
MATHEMATICS
(കടപ്പാട് : MATHSBLOG )
(കടപ്പാട് : MATHSBLOG )
പരിശീലന ചോദ്യപേപ്പര്‍
റിവിഷന്‍ പാക്കേജ് (തുടരും)
പാലക്കാട് ടീം തയ്യാറാക്കിയ ജ്യാമിതിയും ബീജഗണിതവും ചോദ്യങ്ങള്‍
ബയോളജി
മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍
(കടപ്പാട് : ജീവശാസ്ത്ര ജാലകം )
SET - 1
SET - 2
റിവിഷന്‍ പാക്കേജ് (തുടരും)
പാലക്കാട് ടീം തയ്യാറാക്കിയ ജ്യാമിതിയും ബീജഗണിതവും ചോദ്യങ്ങള്‍
ബയോളജി
മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍
(കടപ്പാട് : ജീവശാസ്ത്ര ജാലകം )
SET - 1
SET - 2
Wednesday, January 25, 2012
ഉബുണ്ടു ഇന്‍സ്റ്റലേഷന്‍
- ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.
Subscribe to:
Posts (Atom)


