ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Monday, November 4, 2013

ചടയമംഗലം ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഓവറാൾ കിരീടം കരസ്ഥമാക്കിക്കൊണ്ട് ചിങ്ങേലി സ്കൂൾ

ചടയമംഗലം ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി ഓവറാൾ കിരീടം കരസ്ഥമാക്കിക്കൊണ്ട് ചിങ്ങേലി സ്കൂൾ
 

Monday, July 15, 2013

കൂട്ടൊരുക്കം 2014

കൂട്ടൊരുക്കം 2014
Date: 15/07/2013
ഗണിതത്തിന്റെ കൂട്ടൊരുക്കം ഇവിടെ ആരംഭിക്കുകയാണ്. 
ആദ്യ പാഠം സമാന്തര ശ്രേണികളിൽ നിന്നുള്ള 3 വർക്ക്  ഷീറ്റുകൾ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചോദ്യങ്ങളിൽ പിശകുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുമല്ലോ. 

സമാന്തര ശ്രേണികൾ                
Date: 29/07/2013
സമാന്തര ശ്രേണികളുടെ വർക്ക്ഷീറ്റ് എല്ലാവർക്കും ഉപയോഗപ്രദമായി എന്ന് വിശ്വസിക്കുന്നു. രണ്ടാമത്തെ പാഠം വൃത്തങ്ങളുടെ വർക്ക്ഷീറ്റ് . അഭിപ്രായങ്ങളും പോരായ്മകളും പരാതികളും കമന്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.  
വൃത്തങ്ങൾ                

കമന്റ് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാകാം കമന്റുകൾ ഇല്ലാത്തത്. എന്നാലും പരാതി ഇല്ല. മൂന്നാമത്തെ അദ്ധ്യായം "രണ്ടാംകൃതി സമവാക്യങ്ങളു"ടെ വർക്ക്ഷീറ്റും ഉത്തരങ്ങളും പബ്ലിഷ് ചെയ്യുന്നു.

 രണ്ടാംകൃതി സമവാക്യങ്ങൾ 
ഉത്തരങ്ങൾ

വർക്ക് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ്‌ പ്രചോദനമായി കണ്ട് അടുത്ത പാഠം 
ത്രികോണമിതി 

Thursday, June 13, 2013


"MATHS BLOG" ബ്ലോഗ്ഗറിൽ ചരിത്രം കുറിച്ച വിജയഗാഥ

                      ബൂ ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗുകളിൽ ഒന്നായി മാറിക്കഴിഞ്ഞു നമ്മുടെ സ്വന്തം MATHS BLOG. ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലേറെ സന്ദർശനങ്ങൾ. അനേകം പോസ്റ്റുകൾ ആറായിരത്തോളം അംഗങ്ങൾ. S. S. L. C. വിദ്യാർത്ഥികൾക്ക്  ഇത്രെയേറെ ഉപയോഗപ്രദമായ മറ്റൊരു വിദ്യാഭ്യാസ ബ്ലോഗ്‌ ഇല്ലതന്നെ. വിദ്യാഭ്യാസ രംഗത്തെ ഏതു വാർത്തകളും വിശേഷങ്ങളും അതിവേഗം അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതുകൊണ്ട്‌ തന്നെ ഈ ബ്ലോഗിനെ ആശ്രയിക്കുന്നവരുടെ എണ്ണവും അനുദിനം കൂടിവരുന്നു. എപ്പോൾ മാത്സ്ബ്ലോഗിൽ നോക്കിയാലും ഓണ്‍ലൈൻ യൂസേർസ് നൂറോ അതിലേറെയോ കാണുമെന്നതുതന്നെ ഈ ബ്ലോഗ്‌ എത്ര ഹിറ്റാണെന്ന് മനസിലാക്കാം.

Wednesday, March 6, 2013

വിജയസോപനം

SSLC വിജയസോപനം 2013 ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.

സാമൂഹ്യ ശാസ്ത്രം 

English 
1 2

ഫോണ്ട് പ്രശ്നമുള്ളവര്‍ താഴെ കാണുന്ന zip ഫയല്‍ ഡൌണ്‍ലോഡ് Install ചെയ്യുക. 
Install ചെയ്യുന്ന വിധം.
WINDOWS-ല്‍
File extract ചെയ്ത് ഫോള്‍ഡര്‍ തുറന്ന് എല്ലാ ഫോണ്ടും കോപ്പി എടുക്കുക.
My Computer -> C -Drive -> Windows -> Fonts ഈ ക്രമത്തില്‍ തുറക്കുന്ന Folder-നുള്ളില്‍ പേസ്റ്റ് ചെയ്യുക.
Ubuntu - ല്‍
File extract ചെയ്ത് ഫോള്‍ഡര്‍ ഓരോ ഫോണ്ടും ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ കാണുന്ന Install Font ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  Click Here


ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകൾ
Ml-TTJaya
Ml-TTRevathi
Ml-TTThunchan
 ഇവയാണ്. ഈ ഫോണ്ടുകളെ മാത്രം കണ്ടെത്തി Instal ചെയ്താലും മതി. ഈ കൂട്ടത്തിൽ  നിന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് എല്ലാ ഫോണ്ടുകളും ഇട്ടത്.

 ഈ ലിങ്കുകൾ ശ്രമിച്ച്  നോക്കൂ 
Jaya 
Revathi
  Link1
Thunchan

Thursday, February 28, 2013

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി മാത്സ് ബ്ലോഗിന്റെ ഒരു കിടിലന്‍ സമ്മാനം

SSLC maths ourkkam 2013 questions and answers
അഥവാ
ഐക്യമത്യം മഹാബലം


ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്​സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.

വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്​സ് ബ്ലോഗോ മാത്​സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: അജയന്‍, കടമ്പനാട് വിവേകാനന്ദ ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: അബ്ദുള്‍ ജലീല്‍, മാടായി പി.ജെ.എച്ച്.എസ്.എസ്
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: നിഷ, ജി.എച്ച്.എസ്, വാലാട്ട്
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: ലീന, കാതലിക്കേറ്റ് എച്ച്.എസ്, പത്തനംതിട്ട

Friday, January 18, 2013

ഒരുക്കം 2013

ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics