Wednesday, January 25, 2012
ഉബുണ്ടു ഇന്‍സ്റ്റലേഷന്‍
- ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.
Tuesday, January 24, 2012
Saturday, December 17, 2011
Monday, December 12, 2011
സബ്ജില്ലാ യുവജനോത്സവത്തില്‍ മികച്ച പ്രകടനവുമായി ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍
ചടയമംഗലം സബ് ജില്ല യുവജനോത്സവത്തില്‍ 22 ഫസ്റ്റ് നേടി
ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് മികച്ച സ്കൂള്‍ എന്ന
ബഹുമതിക്ക് അര്‍ഹരായി. ചടയമംഗലം സബ് ജില്ലയിലെ 55 സ്കൂളുകള്‍
പങ്കെടുത്ത മേളയില്‍ മികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ
കുട്ടികള്‍ കാഴ്ച വച്ചത്.
സ്കോര്‍ നില
ഫസ്റ്റ് എ ഗ്രേഡുകള്‍ - 22
സെകന്റ ബി ഗ്രേഡുകള്‍ - 4
തേര്‍ഡ് സി ഗ്രേഡുകള്‍ - 2
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തിങ്കളാഴ്ച
സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് വിതരണം ചെയ്തു
കാഴ്ചകളിലേക്ക്
ഗവ: വി എച്ച് എസ് എസ് & എച്ച് എസ് എസ് മികച്ച സ്കൂള്‍ എന്ന
ബഹുമതിക്ക് അര്‍ഹരായി. ചടയമംഗലം സബ് ജില്ലയിലെ 55 സ്കൂളുകള്‍
പങ്കെടുത്ത മേളയില്‍ മികച്ച പ്രകടനമാണ് നമ്മുടെ സ്കൂളിലെ
കുട്ടികള്‍ കാഴ്ച വച്ചത്.
സ്കോര്‍ നില
ഫസ്റ്റ് എ ഗ്രേഡുകള്‍ - 22
സെകന്റ ബി ഗ്രേഡുകള്‍ - 4
തേര്‍ഡ് സി ഗ്രേഡുകള്‍ - 2
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തിങ്കളാഴ്ച
സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് വിതരണം ചെയ്തു
കാഴ്ചകളിലേക്ക്
Thursday, November 24, 2011
മാതൃഭൂമി സീഡ് പുരസ്‌കാരം
മാതൃഭൂമി സീഡ് പുരസ്‌കാരം 2010 - 2011
ശ്രേഷ്ഠ ഹരിത വിദ്യാലയമായി ഗവ : വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍ - നെ തിരഞ്ഞെടുത്തു.
മികച്ച കോ ഓര്‍ടിനേറ്റര്‍ ആയി നമ്മുടെ വി വിജയന്‍ സാറും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രകടനം കാഴ്ചവെച്ച 10 F - ലെ ഹരികൃഷ്ണ GEMS OF SEED പുരസ്കാരവും നേടി.
വയനാട് നവോദയ സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള കൃഷിവകുപ്പ് മന്ത്രി
ശ്രീ മോഹനന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കാഴ്ചകളിലേക്ക്
മികച്ച കോ ഓര്‍ടിനേറ്റര്‍ വി വിജയന്‍
Wednesday, November 9, 2011
SAMPOORNA - യിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍
SAMPOORNA - യിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടുന്ന ഫോട്ടോ സൈസ് ചെയ്യുന്ന വഴികള്‍
( PHOTOSHOP ഉപയോഗിച്ച് )
Step 1
Start -> All Programs -> Photoshop എന്ന ക്രമത്തില്‍ ഫോട്ടോഷോപ്പ് തുറക്കുക
CLOSE ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)



