ഫ്ലാഷ് ന്യൂസ്‌




സംശയങ്ങള്‍ അധ്യാപകരുമായി പങ്കുവച്ച് ഉത്തരങ്ങള്‍ കണ്ടെത്താനായി നിങ്ങള്‍ക്കും ചോദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Friday, March 25, 2011

ഗവ : വി എച്ച് എസ് എസ് കടക്കല്‍

ചരിത്രം


കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോ ര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴി ഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പ്ന്നങ്ങളള്‍ വിറ്റഴിക്കാന്‍ നാടാകെ അറിയപ്പെടുന്ന ചന്ത ഉണ്ട്. പടിഞ്ഞറന്‍ ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവാതിര (കടയ്ക്കല്‍തിരുവാതിര ) പണ്ട് മുതല്‍ക്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസാത്തിനായി ഇവിടുത്തുകാര് ദൂരെസ്ഥലങ്ങളില് പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് 1950‌-ല് ഗവ.അപ്പര്‍ പ്രൈമറി സ്കൂള്‍ അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എണ്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. സ്കൗട്ട് & ഗൈഡ്സ്.
  2. എന്‍.സി.സി.
  3. ബാന്റ് ട്രൂപ്പ്.
  4. ക്ലാസ് മാഗസിന്‍.
  5. വിദ്യാരംഗം കലാ സാഹിത്യ വേദി.
  6. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
  • ഭാസ്കര അയ്യര്‍
  • ജാനകീ
  • ഗോവിന്ദന്‍
  • പോറ്റി
  • റ്റി. എം. മത്തായി
  • മങ്ങാട് കരുണാകരന്‍
  • വേലുക്കുട്ടി
  • യോഹന്നാന്‍
  • കെ വൈ അഹമ്മദ് പിള്ളൈ
  • ജെ ഗോപാലപിള്ള
  • സി ചെല്ലമ്മ
  • പി എ മുഹമ്മദ് കാസിം
  • മൊഹദ്ദീന്‍ ഖാന്‍
  • എം എസ്സ് സൈനബാബീവി
  • ജി സുകുമാരന്‍ ഉനണ്ണിത്താന്‍
  • സരസ്വതി അമ്മ
  • പി എ നടരാജന്‍
  • ജമീലാ ബീവി
  • ജഗദമ്മ. ബി
  • നാസിമുദ്ദീന്‍

ബൂ ലോകത്തിലേക്ക്‌ ഞങ്ങളും

Govt.VHSS KADAKKAL


ഇതൊരു പുതിയ കാല്‍വെയ്പ് ആണ്. മാതൃക ആയതു MATHS ബ്ലോഗും. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെതായ സംഭാവന.